കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ വായനശാലയുടെ പരിസരം വൃത്തിയാക്കുമ്പോഴാണ്  രണ്ട് ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡെത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona