ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തിനോട് ചേർന്നുള്ള പഴയ ഇരുമ്പ് പാലമാണ് തകർന്നത്.

മാനന്തവാടി: മാനന്തവാടി തോണിച്ചാൽ ഇരുമ്പ് പാലം തകർന്ന് ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. എടവക പഞ്ചായത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് തരുവണയിൽ നിന്നും മെറ്റലുമായി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറും തരുവണ കരിങ്ങാരി സ്വദേശിയുമായ ഷാഫി പരുക്കേൽക്കാതെ രക്ഷപെട്ടു.

 ഡ്രൈവിംഗ് ടെസ്റ്റ് മൈതാനത്തിനോട് ചേർന്നുള്ള പഴയ ഇരുമ്പ് പാലമാണ് തകർന്നത്. വർഷങ്ങൾ പഴക്കമുള്ള ഇരുമ്പ് പാലം പകരം പാലം വന്നതിനാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഉപയോഗിക്കാറില്ലായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഗ്രൗണ്ടിന് സമീപം നടക്കുന്ന പഞ്ചായത്തിന്റെ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട്‌ മെറ്റലിറക്കാൻ വരുന്നതിനിടെയാണ് അപകടം.