കേരളം, തമിഴ്നാട്, കര്‍ണാടക ഹിമാലയം,രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, എന്നിവിടങ്ങളില്‍ നിന്നായി പകര്‍ത്തിയ അറുതോളം പക്ഷികളുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

കോഴിക്കോട്: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ മൊയ്തു വാണിമേലിന്‍റെ ഫോട്ടോപ്രദര്‍ശനം 'ബ്രൈറ്റ് ഐസ്' ഇന്ന് ആരംഭിക്കും. കോഴിക്കോട് കേരള ലളിതകലാ അക്കാദമി ആര്‍ട് ഗാലറിയില്‍ ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30- തിന് ഡോ. അബ്ദുള്ള പാലേരി നിര്‍വ്വഹിക്കും.

30 വര്‍ഷക്കാലം പത്രപ്രവര്‍ത്തകനായി സേവനമനുഷ്ഠിച്ച മൊയ്തു വാണിമേല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഫോട്ടോഗ്രഫിയില്‍ പരിശീലനം നടത്തുകയാണ്. ബേഡ് ഫോട്ടോഗ്രഫിയില്‍ വൈദഗ്ധ്യം നേടിയ അദ്ദേഹം കേരളം, തമിഴ്നാട്, കര്‍ണാടക ഹിമാലയം,രാജസ്ഥാന്‍, ഗുജറാത്ത്, ഒഡീഷ, എന്നിവിടങ്ങളില്‍ നിന്നായി പകര്‍ത്തിയ അറുതോളം പക്ഷികളുടെ ഫോട്ടോകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.