വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് നാല് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ.

വടകര: വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറി ലക്ഷങ്ങളുടെ സാധനങ്ങൾ കവർച്ച ചെയ്ത കേസിൽ തമിഴ്‌നാട് സ്വദേശിയെ വടകര പൊലീസ് പിടികൂടി. ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരൻ ആണ് അറസ്റ്റിലായത്.

കെട്ടിടത്തിൽ നിന്ന് നാല് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. കൃത്യം നടത്തുന്നതിന് മുൻപായി കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി സംവിധാനങ്ങൾ പ്രതി തകർത്തതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നതിനായി പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.