ഗുരുവായൂർ മമ്മിയൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരുക്കേറ്റു. കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ നില സാരമുള്ളതല്ല.

ഗുരുവായൂർ: മിനി ബസും ലോറിയും കൂട്ടിയിടിച്ച് ഏഴു പേർക്ക് പരുക്ക്. ഗുരുവായൂർ മമ്മിയൂരിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടകയിൽ നിന്ന് ശബരിമലയിലേയ്ക്കു പോയ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപെട്ടത്. സമീപത്തെ കടയും വീട്ടുമതിലും തകർത്താണ് ലോറി നിന്നത്. ഇന്ന് പുലർച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. പരിക്കേറ്റവരെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി കൊടകരയിൽ സ്കൂട്ടർ യാത്രിക മരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട സ്വദേശി ആഫിദ(28) ആണ് മരിച്ചത്. കൊടകര വെള്ളിക്കുളങ്ങര റോഡിൽ ഇന്നലെ രാത്രിയാണ് അപകടം. മറ്റൊരു ബൈക്കിലിടിച്ച് ആഫിദ സഞ്ചരിച്ച സ്കൂട്ടർ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.