റോഡിന് കുറുകെ ചാടിയ കുരങ്ങിനെ രക്ഷിക്കാനായി കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

തൃശ്ശൂര്‍: ചാലക്കുടിയില്‍ റോഡ് മുറിച്ച് കടക്കുന്ന കുരങ്ങനെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ കാര്‍ അപകടത്തില്‍പ്പെട്ടു. തുമ്പൂര്‍മുഴി ചാട്ടുക്കല്ലുത്തറിയിലാണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കുരങ്ങനെ കണ്ട് വെട്ടിച്ച കാര്‍ തലകീഴായി മറിയികുയായിരുന്നു. കൊരട്ടി സ്വദേശി ദേവസിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. 

കുടുംബവുമൊത്ത് അതിരപ്പിള്ളി സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരവെയാണ് കുരങ്ങ് മുന്നില്‍പ്പെട്ടത്. റോഡിന് കുറുകെ ചാടിയ കുരങ്ങിനെ രക്ഷിക്കാനായി കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ആര്‍ക്കും ആളപായമില്ല. കാറിന് വേഗത കുറവായതിനാലാണണ് യാത്രക്കാര്‍ വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Read More :  'മിന്നല്‍ ബസ് ഹംപ് ചാടി'; സീറ്റില്‍ നിന്നും തെറിച്ച് മുകളിലിടിച്ച് യാത്രക്കാരന് ഗുരുതര പരിക്ക്