റോഡിൽ നിന്ന് തെന്നിമാറിയാണ് കാ‌ർ കനാലിലേക്ക് പതിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്

തിരുവനന്തപുരം: നെയ്യാർ കനാലിൽ 25 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ചു വയസുകാരി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ ജയേഷും ഭാര്യയും അഞ്ചു വയസ്സുകാരിയായ മകളുമാണ് കാറിലുണ്ടായിരുന്നത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. നെയ്യാറ്റികര പുന്നക്കാടിന് സമീപമായിരുന്നു അപകടം. റോഡിൽ നിന്ന് തെന്നിമാറിയാണ് കാ‌ർ കനാലിലേക്ക് പതിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. വീഴ്ചയില്‍ തലക്ക് പരിക്കേറ്റ ജയേഷ് ചികിത്സയിലാണ്. 

ഗൂഗിൾ മാപ്പ് ചതിച്ചു, കോട്ടയത്ത് കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു; യാത്രക്കാരെ രക്ഷിച്ചു, കാർ മുങ്ങി

49.9 ഡിഗ്രി സെല്‍ഷ്യസ്, കടുത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 12 ആയി; അതിരൂക്ഷ ഉഷ്ണതരംഗത്തിന്‍റെ പിടിയിൽ രാജസ്ഥാൻ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates