മൂന്നാറിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
കോട്ടയം : പാലാ- പൊൻകുന്നം റൂട്ടിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പൂവരണി പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. കാർ ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. മൂന്നാറിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളായ നാലുപേർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നിരുന്നു. പാലാ പൊലീസ് കേസെടുത്തു.
