അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരെ ഗതാഗത തടസമുണ്ടായി. വൈദ്യുതി വിതരണവും നിലച്ചു. 

കോഴിക്കോട്: കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉള്ള്യേരി-കോഴിക്കോട് റൂട്ടില്‍ കൂമുള്ളിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ നടുവണ്ണൂര്‍ സ്വദേശികളായ രണ്ടുപേരില്‍ ഒരാളായ വലിയപറമ്പില്‍ ആലിക്കോയ എന്നയാളെ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സംഘം വളവ് തിരിയുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം തലകീഴായി മറിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. അപകടത്തെ തുടർന്ന് സ്ഥലത്ത് ഏറെ നേരെ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ റോഡരികിലേക്ക് മാറ്റിയാണ് ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം