കാറിൽ നിന്ന് തീയും പുകയും ഉയര്‍ന്നതോടെ കാറിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു

ആലപ്പുഴ: നിയന്ത്രണം വിട്ടുവന്ന കാര്‍ മറ്റൊരു കാറിൽ ഇടിച്ച് തീ പടര്‍ന്നു. ചെങ്ങന്നൂരിൽ ഇന്ന് വൈകിട്ടോടെയാണ് വലിയ അപകടമുണ്ടായത്. റോഡിലൂടെ വരുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ വീടിന് മുമ്പിൽ നിര്‍ത്തിയിട്ടിരുന്ന കാറിൽ ഇടിച്ചു. ഇതോടെ ഇടിച്ച കാറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. ഉടൻ തന്നെ കാര്‍ ഓടിച്ചിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. തീപിടിച്ച് കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് തീ പടരാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഈ കാറിന് തീപിടിച്ചിരുന്നെങ്കില്‍ വീട്ടിലേക്കും തീ പടരാനുള്ള സാധ്യതയും ഉണ്ടായിരുന്നു. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരരെ വളഞ്ഞ് സൈന്യം, കത്വയിലെ വനമേഖലയിലും വെടിവെപ്പ്

Asianet News Live | Onam 2024 | Sitaram Yechury | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്