പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പെട്ടിക്കടയിൽ ഇടിച്ചാണ് കാർ നിന്നത്.

പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ച് അപകടം. കാർ ഓടിച്ചിരുന്ന വളാഞ്ചേരി സ്വദേശി രാജീവ് ശങ്കറിന് പരിക്കേറ്റു. പാലക്കാട് - കുളപ്പുള്ളി പാതയിൽ ലക്കിടി പെട്രോൾ പമ്പിന് സമീപം ഉച്ചക്ക് 1.10യോടെ ആയിരുന്നു അപകടം. 

പത്തിരിപ്പാല ഭാഗത്തേക്ക് പോകുകയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പെട്ടിക്കടയിൽ ഇടിച്ചാണ് കാർ നിന്നത്. കാർ യാത്രികനെ ലക്കിടി കൂട്ടുപാതയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.

'കണ്ണാടിക്കലിന്‍റെ മകൻ, പ്രളയ സമയത്തും കൊവിഡ് കാലത്തുമെല്ലാം അർജുനുണ്ടായിരുന്നു മുന്നിൽ': കണ്ണീരോടെ നാട്ടുകാർ

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം