കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തിൽ മൂന്ന്‌പേർക്ക് പരിക്ക്. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം

തിരൂരങ്ങാടി: കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടിയ പോത്തിന്റെ പരാക്രമത്തിൽ മൂന്ന്‌പേർക്ക് പരിക്ക്. തൃക്കുളം പള്ളിപ്പടി, വടക്കേ മമ്പുറം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കന്നുകാലികച്ചവടക്കാരൻ പോത്തുകളെ വടക്കേ മമ്പുറത്ത് പുഴയിൽ കുളിപ്പിക്കുന്നതിനിടെ ഒരു പോത്ത് വിരണ്ടോടുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

പോത്തിന്റെ അക്രമത്തിൽ വടക്കേ മമ്പുറം കടവത് ഹസൻ (65)ന്റെ കൈയിന്റെ എല്ല് പൊട്ടി ഇദ്ദേഹത്തെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടാതെ പള്ളിപ്പടിയിലെ പികെ ബശീർ ഇബ്രാഹീം (മൂന്ന്) മുടയം പുലാക്കൽ സൈതലവി (65) എന്നിവർക്കും പരിക്കേറ്റു. 

പോത്ത് പിന്നീട് ഓടിക്കൊണ്ടിരിന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു റോഡിൽ വീഴുകയായിരുന്നു നാട്ടുകാർ പോത്തിനെ ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും പോത്ത് ചത്തു. തിരൂരങ്ങാടി എസ്ഐ നൗശാദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു.