പഴക്കം ചെന്ന തടിയും ഓടും മാറ്റി പുത്തന്‍ റൂഫ് വിരിക്കാനാണ് തീരുമാനം. വൈകി വന്ന വിവേകമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
തൃശൂര്‍: സീലിങ് അടര്‍ന്നു വീണ തിരുവില്വാമലയിലെ കാട്ടുകുളത്തെ എല്‍പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ഒരു കോടി രൂപ അനുവദിച്ചു. കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി പഞ്ചായത്തും തുക വകയിരുത്തി. അപകടം വരെ കാത്തിരിക്കാതെ നേരത്തെ തുക അനുവദിക്കണമായിരുന്നെന്ന പരിഭവമുണ്ട് നാട്ടുകാര്‍ക്ക്.
കാട്ടുകുളത്തെ എല്‍പി സ്കൂള്‍ കെട്ടിടത്തിന്‍റെ സീലിങ് തകര്‍ന്നു വീണത് വാര്‍ത്തയായതിന് പിന്നാലെയാണ് സ്ഥലം എംഎല്‍എകൂടിയായ മന്ത്രി കെ രാധാകൃഷ്ണന്‍റെ ഇടപെടലുണ്ടായത്. ഒരു കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി അനുവദിച്ചത്. പഞ്ചായത്തും യുദ്ധകാലാടിസ്ഥാനത്തില്‍ പണമനുവദിക്കാന്‍ തീരുമാനമെടുത്തു. പഴക്കം ചെന്ന തടിയും ഓടും മാറ്റി പുത്തന്‍ റൂഫ് വിരിക്കാനാണ് തീരുമാനം. വൈകി വന്ന വിവേകമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഫിറ്റ്നെസ് പോലും കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നുവെന്ന് പിടിഎ പ്രസിഡന്‍റ് വേണു പി നായര്‍ പറയുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടങ്ങളാണ് സ്കൂളിന്‍റേത്. പ്രദേശത്തു തന്നെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലൊന്നാണിത്. 71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 എല്‍പി വിദ്യാർഥികളുമാണ് ഇവിടെയുള്ളത്. സുരക്ഷിതമായി പഠിക്കാനുള്ള അവസരം വേഗത്തിലൊരുങ്ങണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

