പാലക്കാട് സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു. കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയിലാണ് സംഭവം. ഒപി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് മുന്നിൽ ഇന്ന് രാവിലെയാണ് സംഭവം.

പാലക്കാട്: പാലക്കാട് കുട്ടികളുടെയും വനിതകളുടെയും സർക്കാർ ആശുപത്രിയിൽ സീലിംഗ് അടർന്നുവീണു. ഇന്ന് രാവിലെയാണ് സംഭവം. ആശുപത്രിയിൽ ഒപി ടിക്കറ്റ് നൽകുന്ന കൗണ്ടറിന് മുന്നിലാണ് സീലിംഗ് അടർന്നുവീണത്.

ഒപിയിൽ ആളുകൾ വരിനിൽക്കുന്ന സമയത്താണ് സംഭവം. ആളുകൾ നിൽക്കാത്ത ഭാ​ഗത്തായതിനാൽ അപകടമൊഴിവായി. നേരത്തെയും സമാന സംഭവമുണ്ടായെന്ന് രോ​ഗികൾ പറഞ്ഞു. സ്ഥലം സന്ദർശിച്ച എംഎൽഎ രമേശ് പിഷാരടി ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നും രോ​ഗികൾ ആരോപിച്ചു.