Asianet News MalayalamAsianet News Malayalam

സിപിഎം പ്രവർത്തകൻ ചമ്പാട്ട് ചന്ദ്രൻ കൊലക്കേസ്: പ്രതികളായ ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു

2009 മാർച്ച്‌ 12 നാണ് ചന്ദ്രനെ വീട്ടിൽ കയറി വെട്ടികൊന്നത്. തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

chambat chandran murder case accused mjp workers  were acquitted apn
Author
First Published Oct 19, 2023, 4:30 PM IST

കണ്ണൂർ: പാനൂരിൽ സിപിഎം പ്രവർത്തകനായ ചമ്പാട്ട് ചന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. പന്ന്യന്നൂർ സ്വദേശികളായ എട്ട് പേരെയാണ് വെറുതെ വിട്ടത്. 2009 മാർച്ച്‌ 12 നാണ് ചന്ദ്രനെ വീട്ടിൽ കയറി വെട്ടികൊന്നത്.

പന്ന്യന്നൂർ സ്വദേശികളും ബി.ജെ.പി. പ്രവർത്തകരുമായ ഒടക്കാത്ത് സന്തോഷ് (43), മുണ്ടോൾ വീട്ടിൽ കുട്ടൻ എന്ന അജയൻ (50) നാലു പുരക്കൽ എൻ.പി.ശ്രീജേഷ് (42), വി.സി.സന്തോഷ് (43), കെ.പി. ബിജേഷ്(40), കെ.കെ. സജീവൻ (45), മൊട്ടമ്മൽ എം. ഷാജി(52), പുത്തൻ പുരയിൽ ദിലീപ് കുമാർ (53), പി.പി മന്മദൻ (48) എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ വി.സി.സന്തോഷ് വിചാരണ വേളയിൽ മരിച്ചു. 2009 മാർച്ച് 12 ന് രാത്രി ഏഴേകാൽ മണിയോടെയാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 

കൊച്ചിയിൽ ഓയോ റൂമുകളിൽ പൊലീസ് പരിശോധന, ഞെട്ടിക്കുന്ന കണ്ടെത്തൽ

 

 

 

 

Follow Us:
Download App:
  • android
  • ios