വെള്ളമിറങ്ങിത്തുടങ്ങിയിട്ടും ചെങ്ങന്നൂരിൽ ജനങ്ങളുടെ ദുരിതത്തിനു അറുതി വരുന്നില്ല. ചെങ്ങന്നൂരിൽ 113 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 6928 കുടുംബങ്ങളിൽ നിന്നും 26,404 പേർ ക്യാമ്പിലുണ്ട്. പാണ്ടനാട് ഇടനാട് മംഗലം  എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് കൂടുതൽ പേർ കഴിയുന്നത്. 

ചെങ്ങന്നൂർ: വെള്ളമിറങ്ങിത്തുടങ്ങിയിട്ടും ചെങ്ങന്നൂരിൽ ജനങ്ങളുടെ ദുരിതത്തിനു അറുതി വരുന്നില്ല. ചെങ്ങന്നൂരിൽ 113 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 6928 കുടുംബങ്ങളിൽ നിന്നും 26,404 പേർ ക്യാമ്പിലുണ്ട്. പാണ്ടനാട് ഇടനാട് മംഗലം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് കൂടുതൽ പേർ കഴിയുന്നത്. 

ചെങ്ങന്നൂർ വില്ലേജ് 19 ക്യാമ്പിൽ 6053, നഗരസഭയിലെ അഞ്ച് ക്യാമ്പുകളിലായി 323, മുളക്കുഴ ഒമ്പത് ക്യാമ്പിൽ 1189, വെണ്മണിയിൽ 12 ക്യാമ്പിൽ 1948, ചെറിയനാട് ഏഴ് ക്യാമ്പിൽ 1599, ആലാ അഞ്ച് ക്യാമ്പിൽ 1006, പുലിയൂർ 13 ക്യാമ്പിൽ 6113, എണ്ണയാക്കാട് 14 ക്യാമ്പിൽ 1898, മാന്നാർ 10 ക്യാമ്പിൽ 1547 കുരട്ടിശ്ശേരിയിൽ ഏഴ് ക്യാമ്പിൽ 856, പാണ്ടനാട് നാല് ക്യാമ്പിൽ 1678, തിരുവൻവണ്ടൂരിൽ എട്ട് ക്യാമ്പിൽ 2074 പേരും കഴിയുന്നുണ്ട്. 

ആഗസ്റ്റ് 17 നാണ് ഏറ്റുവും അധികം ആളുകൾ ക്യാമ്പിൽ കഴിഞ്ഞിരുന്നത് 1,14,000 പേരായിരുന്നു അന്നുണ്ടായിരുന്നത്. വീടികളിലെ കിണർ നിറഞ്ഞൊഴുകിയതോടെ കുടിവെള്ളത്തിനാണ് നെട്ടോട്ടം. പലയിടങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വീടിന്‍റെയും കിണറുകളുടെയും ശുചീകരണം നടക്കുന്നുണ്ടെങ്കിലും പൂർത്തിയായിട്ടില്ല. കിണറുകളിൽ ചെളി നിറഞ്ഞത് ശുചീകരണത്തിന് താമസം നേരിടുന്നുണ്ട്. എന്നാൽ കിണറുകളും വീടുകളും പൂർണ്ണമായും മുങ്ങിയ സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റി കിയോസ്‌കുകൾ സ്ഥാപിച്ച് കുടിവെള്ളമെത്തിച്ചു തുടങ്ങി. 

നഗത്തിലെയും തൂലൂക്കിലെ താഴ്ന്ന പല പ്രദേശങ്ങളിലിൽ നിന്നും ഇപ്പോഴും വെള്ളം വിട്ടൊഴിഞ്ഞിട്ടില്ല. അത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ അവശ്യമരുന്നുകളും ഡോക്ടർമാരുമായി സേവാഭാരതിയും വിവിധ സംഘടനകളും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുഖേന ക്യാമ്പുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന നടത്തുന്നുണ്ട്. 

ഒ.പി. വിഭാഗവും പി.എച്ച്.സികളിൽ സജ്ജമാക്കിയിട്ടുണ്ട്. എലിപ്പനി, പകർച്ചപ്പനി എന്നിവയ്‌ക്കെതിരെയുള്ള മരുന്നുകളും വളംകടിക്കുള്ള മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. എന്നാൽ മഴക്ക് ശമനമായതോടെ ജനജീവിതം പതുക്കെ മടങ്ങി വരാൻ തുടങ്ങിയിട്ടുണ്ട്. നദികളിലെയും മറ്റും ജലനിരപ്പു താഴ്ന്നു തുടങ്ങി. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ക്യാമ്പ് അവസാനിച്ചതിന് ശേഷം മാത്രമേ അദ്ധ്യയനം ആരംഭിക്കൂ.