ഗുരുകുലം വെള്ളാംപറമ്പ് വീട്ടിൽ സത്യപ്രകാശ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം.
അമ്പലപ്പുഴ: വളഞ്ഞവഴി - ചമ്പക്കുളം റോഡിൽ ഗുരുകുലം ജങ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് സിഐടിയു തൊഴിലാളിക്ക് ദാരുണാന്ത്യം. ഗുരുകുലം വെള്ളാംപറമ്പ് വീട്ടിൽ സത്യപ്രകാശ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. സത്യപ്രകാശ് സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്യപ്രകാശിനെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളഞ്ഞവഴിയിലെ സിഐടിയു യൂണിയൻ കയറ്റിയിറക്ക് തൊഴിലാളിയാണ് മരിച്ച സത്യപ്രകാശ്. അനിതയാണ് ഭാര്യ. മക്കൾ: സഞ്ജയ്, സ്നേഹ. മരുമകൻ: ശംബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.45-ന് നടക്കും.


