താടിയെല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ സംഘട്ടനം. താടിയെല്ല് പൊട്ടിയ വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കലയിലെ പ്രമുഖ സ്വകാര്യ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ തമ്മില്‍ ഇന്നലെയാണ് ശുചിമുറിക്കുള്ളിൽ അടി കൂടിയത്. ഷൂസ് തട്ടി കളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്. സംഭവത്തിൽ സ്കൂൾ അധികൃതരോ രക്ഷിതാക്കളോ പൊലീസിൽ പരാതി നൽകിയിട്ടില്ല. ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതനുസരിച്ച് പൊലീസ് വിദ്യാലയത്തിലെത്തി. പരാതി ലഭിക്കുന്നതിനനുസരിച്ച് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് അയിരൂർ പൊലീസ് അറിയിച്ചു.

