Asianet News MalayalamAsianet News Malayalam

വര്‍ക്കലയില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി

തീരദേശ നിയമലംഘനത്തിനു പുറമെ കുന്നിന്റെ അരിക് ചേർന്നു നിർമിച്ചതിനാൽ അപകട ഭീഷണി കൂടി ഉയർത്തിയിരുന്നതായി നഗരസഭ ഉദ്യോഗസ്ഥർ പറയുന്നു. 

Cliffy Pandey building which was built in violation of the Coastal Management Act  was demolished by the municipality sts
Author
First Published Feb 9, 2023, 3:12 PM IST

തിരുവനന്തപുരം: വർക്കല പാപനാശത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫിൽ അപകടകരമായ അവസ്ഥയിൽ തീരത്ത് നിന്നു 40 മീറ്റർ ഉയരത്തിലുള്ള മലനിരപ്പിനോടു ചേർന്നാണു കെട്ടിടം നിർമിച്ചത് എന്ന് അധികൃതർ പറഞ്ഞു. ക്ലിഫി പാണ്ഡേ എന്ന പേരിൽ പ്രവർത്തിച്ച സ്ഥാപനം തീരദേശ നിയമലംഘനത്തിനു പുറമെ കുന്നിന്റെ അരിക് ചേർന്നു നിർമിച്ചതിനാൽ അപകട ഭീഷണി കൂടി ഉയർത്തിയിരുന്നതായി നഗരസഭ ഉദ്യോഗസ്ഥർ പറയുന്നു. 

പല തവണ ഉടമകൾക്ക്  കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവ് നൽകിയിരുന്നുയെങ്കിലും ഇത് പാലിക്കാതെ വന്നതോടെയാണ്ക ഴിഞ്ഞദിവസം നഗരസഭാ ഉദ്യോഗസ്ഥർ എത്തി നടപടികൾ ആരംഭിച്ചത്. ഇതിനു പുറമെ സമീപത്തെ മറ്റൊരു സ്ഥാപനത്തിൽ നിന്നു കെട്ടിടത്തിലേക്ക് അനധികൃതമായി വൈദ്യുതി കണക്‌ഷൻ എടുത്താണ് പ്രവർത്തനം നടത്തിയത് എന്ന് കണ്ടെത്തി ഇതിനും പിഴ ചുമത്തിയതായി നഗരസഭാ അധികൃതർ വ്യക്തമാക്കി. പാപനാശം കേന്ദ്രമാക്കി നിരവധി അനധികൃത റിസോർട്ടുകൾക്ക് പൊളിച്ചുനീക്കാൻ നഗരസഭ നോട്ടിസ് നൽകിയിട്ടുണ്ടെന്നും എന്നാൽ പലരും ഹൈക്കോടതി വഴി സ്റ്റേ വാങ്ങിയെന്നും അധികൃതർ പറയുന്നു.

പ്ലാസ്റ്റിക് കട്ടിലിൽ തീ പടർന്ന് കിടപ്പുരോഗിയായ വയോധികന് ദാരുണാന്ത്യം
 

Follow Us:
Download App:
  • android
  • ios