15കാരനെ ലൈംഗികമായി പീഡിപ്പിച്ച ക്ലിനിക്ക് നടത്തിപ്പുകാരനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് സ്വദേശി മുഹമ്മദ് റഫീഖാണ് അറസ്റ്റിലായത്. കുട്ടി സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മലപ്പുറം: മനോരോഗ ചികിത്സ യുടെ മറവില്‍ 15കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ക്ലിനിക്ക് നടത്തിപ്പുകാരനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് പയ്യനടം പള്ളിക്കുന്ന് ചോലമുഖത്ത് മുഹമ്മദ് റഫീഖ് (43) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ -പട്ടാമ്പി റോഡിലുള്ള ഇയാളുടെ ക്ലിനിക്കിലാണ് ചികിത്സ നടത്തിയിരുന്നത്.
2024 ഒക്ടോബറി ല്‍ കുട്ടിയുടെ മുത്തശ്ശിയാണ് ആദ്യമായി കുട്ടിയെ ചികിത്സക്ക് കൊ ണ്ടുവന്നത്. തുടര്‍ചികിത്സക്ക് കഴിഞ്ഞ മാര്‍ച്ചില്‍ എത്തിയപ്പോഴാണ് ലൈംഗികാതിക്രമം ആദ്യം നേരിടുന്നത്. പ്രതി ചികിത്സ നടത്തുന്ന കെട്ടിടത്തിലെ ഒന്നാം നിലയിലെ മുറിയില്‍നിന്ന് രണ്ടാം നിലയിലെ അടച്ചിട്ട മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായാണ് പരാതി.
പലപ്പോഴായി അഞ്ചു തവണ ലൈംഗികപീഡനത്തിനിരയാക്കിയതായാണ് കേസ്. കുട്ടി സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പാലക്കാട് ചൈല്‍ഡ് ലൈനില്‍ വിവരം ലഭിച്ചശേഷം ഇവരുടെ അറിയിപ്പിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.


