തെങ്ങ് വീഴുമ്പോൾ അമ്മ കട്ടിലിലും മകൾ അടുക്കളയിലുമായിരുന്നു

ഹരിപ്പാട്: ശക്തമായ കാറ്റിൽ തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞു വീണു. രോഗിയായ വയോധികയും മകളും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹരിപ്പാട് ചെറുതന പാണ്ടി പോച്ച കൊച്ചുമെതിക്കളം മറിയക്കുട്ടി ജോസഫിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞു വീണത്. 

ഇന്നലെ വൈകിട്ടാണ് സംഭവം. തെങ്ങ് വീടിന്‍റെ ഭാഗത്തേയ്ക്ക് ചരിഞ്ഞ് നിൽക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിന് പിന്നാലെയാണ് തെങ്ങ് വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണത്. വീട്ടിൽ പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വയോധികയും ഭിന്നശേഷിക്കാരനായ മകനുമാണ് താമസിക്കുന്നത്. അടുത്ത വീട്ടില്‍ താമസിക്കുന്ന മകളും ഭർത്താവും ചേർന്നാണ് വീട്ടുകാര്യങ്ങൾ നടത്തിയിരുന്നത്. 

കൈവരിയിൽ ഇരുന്ന് കളിക്കവെ 12 കാരി 50 അടിയിലേറെ താഴ്ചയുള്ള കിണറിൽ വീണു, തിരുവനന്തപുരത്ത് ഒരു അത്ഭുത രക്ഷപ്പെടൽ

തെങ്ങ് വീഴുമ്പോൾ അമ്മ കട്ടിലിലും മകൾ അടുക്കളയിലുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ വീടിന് കേടുപാടുകള്‍ സംഭവിച്ചു. വീട്ടിലുള്ളവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം