ഹരിപ്പാട്: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ഹരിപ്പാട് നെടുന്തറ യുവജനസമിതിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമൂഹ വിവാഹം മാറ്റിവെച്ചു. ഹരിപ്പാട് മുനിസിപ്പാലിറ്റിയിലെ നെടുന്തറ യുവജനസമിതി എന്ന സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമൂഹവിവാഹമാണ് മാറ്റിവെയ്ക്കുന്നത്.

കഴിഞ്ഞവർഷം നിർദ്ധനയായ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തുകൊണ്ടാണ് സമൂഹവിവാഹത്തിലേക്കും നെടുന്തറ യുവജനസമിതി കാലെടുത്തു വെച്ചത്. ഈ വർഷം രണ്ട് വിവാഹങ്ങൾ ആണ് ഏപ്രിൽ 17ന് നടത്തുവാൻ തീരുമാനിച്ചിരുന്നത്. അതിൽ ഒരു വിവാഹം പ്രതിപക്ഷനേതാവിന്റെ ഗാന്ധിഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അദ്ദേഹവും, രണ്ടാമത്തെ വിവാഹം നെടുന്തറ യുവജനസമിതിയുമാണ് നടത്തുന്നത്. തൊടുപുഴയിലും, ആനയടിയിലുമുള്ള നിർധന യുവതികളുടെ വിവാഹമാണ് നടത്തുന്നത്. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള സർക്കാർ നിർദ്ദേശങ്ങൾ പരിഗണിച്ചു അൻപൊലിയും സമൂഹ വിവാഹവും മാറ്റിവെക്കാൻ സമിതി തീരുമാനിക്കുകയായിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം