Asianet News MalayalamAsianet News Malayalam

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലർ പീഡിപ്പിച്ചെന്ന പരാതി വ്യാജം

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. 

complaint about counsellor raped minor is fake
Author
Idukki, First Published Jan 13, 2020, 9:57 PM IST

ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കൗണ്‍സിലര്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്. കുട്ടിയെ ഭീഷണിപ്പെടുത്തി പരാതി എഴുതിവാങ്ങിയ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. തോട്ടം മേഖലയിലെ സർക്കാർ സ്കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മൂന്നാർ നിവാസിയും കുട്ടികളുടെ കൗണ്‍സിലറുമായ പെൺകുട്ടി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം പൊലീസിന് പരാതി ലഭിച്ചത്.

കുട്ടിയുടെ പരാതി ചൈൽഡ് ലൈൻ പ്രവർത്തകരാണ് മൂന്നാർ പൊലീസിന് കൈമാറിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് പരാതി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. കൗണ്‍സിലറിന്റെ ഭാഗത്തു നിന്നും യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടായിട്ടില്ലെന്ന് കുട്ടി പൊലീസിന് മൊഴി നൽകി. മാത്രമല്ല ഭീഷണിപ്പെടുത്തിയാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് പരാതി എഴുതിവാങ്ങിയതെന്നും കുട്ടി പറയുന്നു. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Read More: യുവാവ് റെയിൽവേ സ്റ്റേഷനിൽ മയക്കുമരുന്നുമായി പിടിയിൽ

അതേസമയം വനിത കൗണ്‍സിലറിനെതിരെ വ്യാജ പരാതി നൽകിയതിൽ പ്രതിഷേധം ശക്തമാകുകയാണ്. അധ്യാപകർ തമ്മിലുള്ള പ്രശ്നങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകൻ എഡ്വിൻരാജ് മുതലെടുക്കുകയാണെന്ന് ഓർഗനൈസേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ആന്റ് കൗണ്‍സിലറിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് ആരോപിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കേണ്ട ചൈൽഡ് ലൈൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികളെ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്. ഇയാൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios