സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പരാതി നൽകാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം.

ഇടുക്കി: ഇടുക്കി കമ്പംമെട്ട് സി ഐ ഷമീർ ഖാനെതിരെ വീണ്ടും പരാതി. സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പരാതി നൽകാനെത്തിയ പഞ്ചായത്തംഗം അടക്കമുള്ള സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം. ഇതേത്തുടർന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കമ്പംമെട്ട് പൊലീസ് സ്റ്റേഷന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സീഡ് സൊസൈറ്റി കോർഡിനേറ്റർ ആയ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. മുൻ കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ഇപ്പോൾ മെമ്പറുമായ മിനി പ്രിൻസിനോട് അപമര്യാദയായായി സംസാരിച്ചത്. സംഭവത്തിൽ മുഖ്യമന്ത്രിക്കും ജില്ലാ ഡിജിപിക്കും സ്ത്രീത്വത്തെ അപമാനിച്ചതിൽ പരാതി നൽകുമെന്ന് മിനി പ്രിൻസ് പറഞ്ഞു.

Also Read: ഇടുക്കിയിൽ ഓട്ടോ ഡ്രൈവ‍ർക്ക് സിഐയുടെ ക്രൂരമർദ്ദനം; അടിയേറ്റ് നിലത്തുവീഴുന്ന ദൃശ്യങ്ങൾ പുറത്ത്, പല്ല് പൊട്ടി

Also Read:  'പകുതി വില' തട്ടിപ്പ് പിരിവ് പലവിധം; അംഗത്വ ഫീസായി 320, വക്കീൽ ഫീസായി 500, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

YouTube video player

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം