അബ്ദുല്‍ സലാമിന്റെ വീടിന് സമീപത്തായുള്ള വയലില്‍ കൃഷി ചെയ്യുന്നയാൾക്കെതിരെയാണ് പരാതി.

കോഴിക്കോട്: കൃഷി ചെയ്യുന്ന വാഴത്തോട്ടത്തിലേക്ക് കയറിയതിന് കോഴികളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കാരശ്ശേരി പഞ്ചായത്തിലെ എടലംപാട്ട് സ്വദേശി അബ്ദുല്‍ സലാമാണ് പരാതിക്കാരന്‍. ഇയാള്‍ വളര്‍ത്തുന്ന നാല് കോഴികളെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കാണ്ടത്. അബ്ദുല്‍ സലാമിന്റെ വീടിന് സമീപത്തായുള്ള വയലില്‍ കൃഷി ചെയ്യുന്നയാൾക്കെതിരെയാണ് പരാതി.

മൂന്ന് കോഴികളെ ചത്ത നിലയില്‍ കൂട്ടിലും ഒന്ന് വാഴത്തോട്ടത്തിന് ഇടയിലുമാണ് കണ്ടെത്തിയത്. കോഴികള്‍ വാഴത്തോട്ടത്തില്‍ എത്തിയാല്‍ കൃഷിക്കാരന്‍ അവയെ കല്ലെറിഞ്ഞ് ഓടിക്കാറുണ്ടെന്നും കോഴികളെ കൂട്ടിലിട്ട് വളര്‍ത്തിയാല്‍ മതിയെന്ന് ഇടക്കിടെ തന്നോട് പറയാറുണ്ടെന്നും അബ്ദുല്‍ സാലാം പറഞ്ഞു. കഴിഞ്ഞ ദിവസം വാഴത്തോട്ടത്തില്‍ നിന്ന് വീടിന് സമീപത്തേക്ക് വന്ന മൂന്ന് കോഴികളും പിന്നീട് കൂട്ടില്‍ ചത്തുവീഴുകയായിരുന്നു. 

പിന്നീട് നടത്തിയ തിരച്ചിലിലാണ് ഒരു കോഴിയെ ചത്ത നിലയില്‍ വാഴക്കൂട്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ആറ് സെന്റ് ഭൂമി മാത്രമുള്ള താന്‍ എങ്ങിനെ കോഴികളെ പുറത്ത് വിടാതെ വളര്‍ത്തുമെന്നാണ് അബ്ദുല്‍ സലാം ചോദിക്കുന്നത്. പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെരുന്നാൾ റാസ ധർമ്മശാസ്താ ക്ഷേത്രനടയിൽ എത്തി, കുട്ടനാട്ടിലെ മനസുകളുടെ വെളിച്ചം 151 തിരികളിൽ തെളിഞ്ഞു!

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം