Asianet News MalayalamAsianet News Malayalam

ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണു; മേളക്കാര്‍ക്ക് പരിക്ക്

വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ മതിലില്‍ ചാരി നിന്നതോടെ മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു

Compound wall of IHRD college adoor collapsed during onam celebration afe
Author
First Published Aug 24, 2023, 2:51 PM IST

പത്തനംതിട്ട: ഓണാഘോഷത്തിനിടെ കോളേജിന്റെ മതില്‍ ഇടിഞ്ഞു വീണു. പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം. വാദ്യമേളം  നടക്കുന്നതിനിടെ അതു കാണാൻ കുട്ടികൾ മതിലിൽ ചാരി നില്‍ക്കുകയായിരുന്നു. ഇതോടെയാണ് മതില്‍ ഇടിഞ്ഞുവീണത്. അപകടത്തില്‍ മേളക്കാര്‍ക്ക് നിസാര പരിക്കേറ്റു.

രാവിലെ പതിനൊന്ന്  മണിയോടെ കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയായിരുന്നു സംഭവം. വാദ്യഘോഷങ്ങള്‍ കാണാന്‍ നിരവധി കുട്ടികള്‍ മതിലില്‍ ചാരി നിന്നതോടെ മതില്‍ ഇടിഞ്ഞ് കോളേജിന് മുന്‍വശത്തുള്ള റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. വാദ്യമേള സംഘത്തിലെ ഏതാനും പേര്‍ക്ക് ചെറിയ പരിക്കേറ്റു. 

സംഭവത്തെ തുടര്‍ന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഗരമദ്ധ്യത്തില്‍ താലൂക്ക് ആശുപത്രിക്ക് സമീപമുള്ള കോളേജില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നത് നേരത്തെ അറിയിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നുണ്ട്. മതിലിന്റെ കാലപ്പഴക്കമാണോ അപകടത്തിലേക്ക് നയിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. 

വീഡിയോ കാണാം...
Watch Video

Read also: 'ന്യായമായ വില കിട്ടുന്നില്ല'; സവാള ലേലത്തില്‍ നിന്ന് പിന്‍മാറി കര്‍ഷകരുടെ പ്രതിഷേധം

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; മിൽമ ഉത്പന്നങ്ങള്‍ക്ക് ക്ഷാമമെന്ന് ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണക്കിറ്റ് ഇതുവരെ റേഷൻ കടകളിലേക്ക് എത്തിയില്ല. മിൽമ ഉത്പന്നത്തിനാണ് ക്ഷാമമെന്ന് ഭക്ഷ്യ വകുപ്പ് പറയുന്നു. 

ഇന്നലെയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്ന് മുതൾ കിറ്റ് നല്‍കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പക്ഷെ റേഷൻ കടകളിലേക്ക് കിറ്റ് വിതരണത്തിനെത്തിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 13 ഇനത്തിൽ മിൽമയിൽ നിന്ന് കിട്ടേണ്ട പായസക്കൂട്ട് ഇത് വരെ കിട്ടിയില്ല. ഉടനെ പരിഹരിച്ചില്ലെങ്കിൽ പകരം വഴി നോക്കേണ്ടിവരുമെന്ന് മിൽമയെ അറിയിച്ചിട്ടുണ്ടെന്നും ഭക്ഷ്യ വകുപ്പ് വ്യക്തമാക്കി. കിറ്റിലേക്ക് വേണ്ട സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലെത്തിച്ച് അവിടെ നിന്ന് പാക്ക് ചെയ്താണ് റേഷൻ കടകളിലേക്ക് എത്തിക്കുന്നത്. മാവേലി സ്റ്റോറുകളിലേക്ക് സാധനങ്ങളിറക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ലെന്നിരിക്കെ നാളെയും കിറ്റ് നൽകാനാകുമോ എന്ന കാര്യത്തിൽ റേഷൻ കടക്കാര്‍ സംശയം പറയുന്നുണ്ട്. 

ഞായറാഴ്ച അടക്കം ബാക്കി രണ്ട് ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാകുമോ എന്നതിലും അനിശ്ചിതത്വമാണ്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് മഞ്ഞ കാര്‍ഡ് ഉടമകൾക്ക് മാത്രമായി ഇത്തവണ കിറ്റ് പരിമിതപ്പെടുത്തിയത്. അതും ഓണത്തിന് മുൻപ് കൊടുത്ത് തീർക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലതാനും.

Read also:  ഓണാവധിക്കാലത്ത് അനധികൃത മണ്ണെടുപ്പിനും മണൽ കടത്തിനും നിലം നികത്തലിനും സാധ്യത; തടയാൻ കർശന നടപടികളുമായി അധികൃതർ

Follow Us:
Download App:
  • android
  • ios