പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ ശക്തമായ ഇടിമിന്നലിൽ കോൺക്രീറ്റ് റോഡിന്റെ വശങ്ങൾ പൊട്ടിച്ചിതറി മൂന്ന് പേർക്ക് പരിക്കേറ്റു. 

തൃശൂര്‍: പുതുക്കാട് പാലപ്പിള്ളി കുണ്ടായിയില്‍ ശക്തമായ ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടിച്ചിതറി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുണ്ടായി എസ്റ്റേറ്റിന് സമീപം ചക്കിപ്പറമ്പ് ആദിവാസി നഗറില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. മലയന്‍ വീട്ടില്‍ ശശീന്ദ്രന്‍, ഭാര്യ സുനിത എന്നിവര്‍ക്കും വീടിനകത്ത് നിന്നിരുന്ന ശശീന്ദ്രന്‍റെ സഹോദരന്‍ സത്യനും പരിക്കേറ്റു.

വീടിന് സമീപത്തെ റോഡിന്‍റെ വശങ്ങള്‍ പൊട്ടിത്തെറിച്ചാണ് മൂന്ന് പേര്‍ക്കും പരുക്കേറ്റത്. ഇടിമിന്നലിന്‍റെ ആഘാതത്തില്‍ കോണ്‍ക്രീറ്റ് റോഡിന്‍റെ വശങ്ങള്‍ പൊട്ടി ചിതറുകയായിരുന്നു. സമീപത്തുള്ള ശശീന്ദ്രന്‍റെ വീടിനു മുകളിലേക്കും മരങ്ങളിലേക്കും കോണ്‍ക്രീറ്റ് കഷണങ്ങള്‍ തെറിച്ചുവീണു. വൈദ്യുത പോസ്റ്റിലെ ബള്‍ബും പൊട്ടിച്ചിതറി. പാലപ്പിള്ളിയില്‍നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.