രണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം.

ആലപ്പുഴ: ആലപ്പുഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി ജയപ്രദീപ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം. ജയപ്രദീപിനെ 19-ാം വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി ആകാൻ തീരുമാനിച്ചിട്ട് സ്ഥാനാർത്ഥിത്വം നൽകിയില്ല. വീട്ടുകാരുടെ സമയോചിത ഇടപെടലിലാണ് ജയപ്രദീപിന്‍റെ ജീവൻ രക്ഷിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)