കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയിനെ (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഓഫീസിൽ ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ എറണാകുളം ജില്ലാ കൺവീനർ പി.വി. ജെയിനെ (48) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയോടെയാണ് ഓഫീസിൽ ജെയിനിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് ആത്മഹത്യ പിന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. എറണാകുളം നോര്‍ത്തിലെ സെൻട്രൽ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഓഫീസിലാണ് ജെയിനിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ്‍ സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)