ആലപ്പുഴയിലെ ലോഡ്ജ് മുറിയിൽ കെട്ടിട നിർമ്മാണ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വിഷക്കായ കഴിച്ച നിലയിലായിരുന്നു ബെന്നി എന്നയാളെ കണ്ടെത്തിയത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആലപ്പുഴ: ലോഡ്ജിൽ മുറിയെടുത്ത കെട്ടിടനിർമാണത്തൊഴിലാളി വിഷക്കായ കഴിച്ച് ജീവനൊടുക്കി. കെട്ടിട നിർമാണത്തൊഴിലാളി നഗരസഭ മംഗലം വാർഡ് പള്ളിപറമ്പിൽ വീട്ടിൽ പി ജെ ബെന്നി (51) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പുലയൻവഴിക്ക് സമീപത്താണ് സംഭവം. ബെന്നി ആത്മഹത്യചെയ്യാനാണ് ലോഡ്ജിൽ മുറിയെടുത്തത്.
മുറിയിൽ കയറി ഏറെനേരം കഴിഞ്ഞിട്ടും ബെന്നിയെ കാണാത്തിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് ഇദ്ദേഹത്തെ അറിയാവുന്ന ആളുകളെ ബന്ധപ്പെട്ട് വീട്ടുകാരെ വിവരമറിച്ചു. ബന്ധുക്കളും ലോഡ്ജ് ജീവനക്കാരും ചേർന്ന് വാതിൽതകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ വിഷക്കായ കഴിച്ച് അവശനിലയിൽ ബെന്നിനെ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ബെന്നിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിഷക്കായ കഴിച്ചതാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.


