മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ്ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

കണ്ണൂര്‍: കണ്ണൂര്‍ -കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തിൽ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാള്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡ് സ്വദേശി ബുദ്ധ റാം ആണ് മരിച്ചത്. വീരാജ് പേട്ടയിൽ നിന്നും കൂട്ടുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

ലോറിയിൽ ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലന്‍സുകളിലായി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമാണ്. നിലവിൽ അഞ്ചുപേരും ആശുപത്രിയിൽ ചികിത്സയിലാണ്. 

സ്കൂൾ വിട്ട് വന്ന 13 കാരിയോട് ക്രൂരത കാട്ടാൻ ശ്രമിച്ച യുവാവിനെ തുരത്തിയ ഹരിത കർമസേനാംഗങ്ങൾ, ആദരവുമായി പൊലീസ്

Asianet News Live |All-religious conference | Pope Francis |Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്