പാലക്കാട് താരെക്കാട് സ്വദേശി പ്രദീപിനെയാണ് (37) കാണാതായത്. ബാങ്കിൽ സെക്രട്ടറിയും പ്രസിഡൻ്റും തിരിമറി കാണിച്ചു എന്നാരോപിച്ച് കുറിപ്പെഴുതിയാണ് യുവാവ് പോയത്.

പാലക്കാട്: പാലക്കാട് താലൂക്ക് പ്രൈവറ്റ് എംപ്ലോയീസ് കോപറേറ്റീവ് ബാങ്കിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. പാലക്കാട് താരെക്കാട് സ്വദേശി പ്രദീപിനെയാണ് (37) കാണാതായത്. ബാങ്കിൽ പ്രദീപ് മുഖാന്തരം നിരവധി പേർ നിഷേപം നടത്തിയിരുന്നു. പ്രതിസന്ധിയെ തുടർന്ന് ബാങ്ക് പൂട്ടി. ബാങ്കിൽ സെക്രട്ടറിയും പ്രസിഡൻ്റും തിരിമറി കാണിച്ചു എന്നാരോപിച്ച് കുറിപ്പെഴുതിയാണ് യുവാവ് പോയത്. ആത്മഹത്യ ചെയ്യുമെന്നും അതിനുത്തരവാദി ബാങ്ക് പ്രസിഡൻ്റ് ലക്ഷ്മണനും സെക്രട്ടറി വിനയ് ദാസാണെന്നും കുറിപ്പിൽ പരാമർശിക്കുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)