നെടുങ്കണ്ടം ഫെഡറല്‍ ബാങ്കിന് 25 ലക്ഷത്തിലധികം രൂപ ബാധ്യതയുള്ളതിനാൽ കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതരെത്തി ജപ്തി ചെയ്ത് വീട് പൂട്ടി സീൽ ചെയ്തിരുന്നു.

ഇടുക്കി: നെടുങ്കണ്ടത്ത് ബാങ്ക് ജപ്തി ചെയ്ത് സീൽ വച്ച വീട് രാത്രിയിലെത്തി പൂട്ട് പൊളിച്ച് കയറിയ സംഭവത്തിൽ വീട്ടുടമക്കും ഭാര്യക്കുമെതിരെ പൊലീസ് കേസെടുത്തു. നെടുങ്കണ്ടം ചെമ്പകക്കുഴി വെള്ളക്കോട്ട് ബോബി, ഭാര്യ ജോബി മോൾ എന്നിവർക്കെതിരെയാണ് കേസ്.

Add Asianetnews as a Preferred SourcegooglePreferred

നെടുങ്കണ്ടം ഫെഡറല്‍ ബാങ്കിന് 25 ലക്ഷത്തിലധികം രൂപ ബാധ്യതയുള്ളതിനാൽ കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ദിവസം പൊലീസ് സാന്നിദ്ധ്യത്തിൽ ബാങ്ക് അധികൃതരെത്തി ജപ്തി ചെയ്ത് വീട് പൂട്ടി സീൽ ചെയ്തിരുന്നു. രണ്ട് സെക്യൂരിറ്റികളെയും കാവലേര്‍പ്പെടുത്തിയിരുന്നു. 

എന്നാല്‍ രാത്രി 10 മണിയോടെ ബോബിയും ഭാര്യയും വീട്ടിലെത്തി സെക്യൂരിറ്റികളെ ഭീക്ഷണിപ്പെടുത്തി പൂട്ടും സീലും അടിച്ചുതകർത്ത് അനധികൃതമായി വീടിനുള്ളിൽ കയറിയതായാണ് കേസ്.

ചിത്രം: പ്രതീകാത്മകം

Also Read:- ഒരേ വീടിന്‍റെ ടെറസില്‍ പുലിയും കരടിയും; പുറത്തിറങ്ങാൻ പേടിച്ച് നാട്ടുകാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo