ഇപ്പോഴും ഒരാൾ എപ്പോഴും ഒപ്പം വേണം. കൂലിപ്പണി ചെയ്ത് എങ്ങനെയും ജീവിതം മുന്നോട്ട് കൊണ്ടു പോയ ഉദയന് നാല് വർഷം മുന്പ് പക്ഷാഘാതം വന്നതോടെ ഈ കുടുംബത്തിന്റെ സ്ഥിതി ദയനീയമായി.
കൊച്ചി: തളർന്ന് കിടക്കുന്ന മകനുമായി പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വരുമോ എന്ന ആധിയിലാണ് ആലുവ നെടുവന്നൂർ കോളനിയിലെ ഉദയനും സുമതിയും ഓരോ ദിവസവും തള്ളിനീക്കുന്നത്. ഏക സമ്പാദ്യമായ തവിടപ്പിള്ളി കോളനിയിലെ വീടും നാല് സെന്റും ജപ്തിഭീഷണിയിലാണ്. ഉദയനും ഭാര്യ സുമതിക്കും ഒരു മകനാണ്. പേര് അജയൻ. 37 വർഷം മുനന്പ് കൈയും കാലും തളർന്ന് സംസാരിശേഷിയുമില്ലാതെയാണ് അജയൻ ജനിച്ചത്.
ഇപ്പോഴും ഒരാൾ എപ്പോഴും ഒപ്പം വേണം. കൂലിപ്പണി ചെയ്ത് എങ്ങനെയും ജീവിതം മുന്നോട്ട് കൊണ്ടു പോയ ഉദയന് നാല് വർഷം മുന്പ് പക്ഷാഘാതം വന്നതോടെ ഈ കുടുംബത്തിന്റെ സ്ഥിതി ദയനീയമായി. തീർന്നില്ല. അജയന് 23 വർഷമായി കിട്ടിയിരുന്ന വികലാംഗപെൻഷൻ സാങ്കേതിക കാരണത്തിന്റെ പേരിൽ നിലച്ചു. വീട് പണിയാനെടുത്ത ഒന്നര ലക്ഷം ഇപ്പോൾ പലിശയും തിരിച്ചടവ് മുടക്കുമെല്ലാമായി മൂന്ന് ലക്ഷമായി. ജപ്തി നടപടികളാണ് അടുത്ത പടി.
ഇനി എന്ത് എങ്ങനെ എന്ന് ഉദയനും സുമതിക്കും ഒരു പിടിപാടും കിട്ടുന്നില്ല. കിടക്കപ്പായയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത മകനെയും കൊണ്ട് തെരുവിലിറങ്ങേണ്ടി വരുന്ന ദുരവസ്ഥ ഉദയനും സുമതിക്കും ഒഴിവാക്കാൻ നമ്മൾ ഒരിത്തിരി സുമനസ്സ് കാട്ടിയാൽ സാധിക്കും.
SUMATHI AK Account Number: 6175949783 IFSC Code: IDIB000C013 Indian Bank Chengamanad Branch
