മുഖമടക്കം മൂടി റെയിൻ കോട്ട്, കയ്യിൽ ഒരു കോടാലി, എത്തിയത് മുക്കത്തെ സ്റ്റീൽ കമ്പനിയിൽ, വാഹനം കണ്ടതും ഓടി
സ്റ്റീല്‍ കമ്പനിയില്‍ റെയിന്‍ കോട്ടുധരിച്ചെത്തി മാഷ്ടാവ്; എത്തിയത് സമീപത്തെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കോടാലിയുമായി
കോഴിക്കോട്: സ്റ്റീല്‍ കമ്പനിയില്‍ മോഷണത്തിനായെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.45ഓടെ മുക്കം അഗസ്ത്യമുഴിയിലുള്ള ലാംഡ സ്റ്റീല്‍സ് എന്ന സ്ഥാപനത്തില്‍ കയറിയ കള്ളന്റെ ദൃശ്യങ്ങളാണ് സി സി ടി വിയില്‍ പതിഞ്ഞത്. സമീപത്തെ വീട്ടിലെ കോടാലിയും മോഷ്ടിച്ചെത്തി ഇയാള്‍ റെയിന്‍ കോട്ട് ധരിച്ചിരുന്നതില്‍ മുഖം വ്യക്തമല്ല.
സ്ഥാപനത്തിനുള്ളില്‍ പ്രവേശിച്ച ഇയാള്‍ ഉള്‍വശം മുഴുവന്‍ പരിശോധിക്കുന്നതും കോടാലി ഉപയോഗിച്ച് ഓഫീസ് തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. എന്നാല്‍ അതേസമയം തന്നെ സ്ഥാപനത്തിന് പുറത്ത് മറ്റൊരു വാഹനം വന്നു നിര്‍ത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥാപന ഉടമകള്‍ നല്‍കിയ പരാതിയില്‍ മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആശ്വാസം! ഹരിതകര്‍മസേന യൂസര്‍ഫീ, ലൈസൻസ് ഫീ, ഓൺലൈൻ അപേക്ഷ തുടങ്ങി തദ്ദേശ വകുപ്പ് സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം