Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഭക്തർക്ക് പ്രവേശനമില്ലാതെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നാടകശാല സദ്യ

ഭക്തർക്ക് നാടകശാലയിൽ പ്രവേശനം ഇല്ലായിരുന്നുവെങ്കിലും ചടങ്ങ് ദർശിക്കാൻ ക്ഷേത്ര പരിസരത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.  സദ്യയുടെ പങ്ക് ഭക്തർക്ക് നൽകരുതെന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദേശവും ഉണ്ടായിരുന്നു

covid 19 Ambalappuzha Sri Krishna Temple avoids crowd for tradition Nadakasala sadhya
Author
Ambalappuzha Temple Bus Stop, First Published Mar 18, 2020, 9:36 PM IST

അമ്പലപ്പുഴ: ഭക്തർക്ക് പ്രവേശനമില്ലാതെ നാടകശാല സദ്യ. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവ ദിനമായ ഇന്നാണ് വേറിട്ട രീതിയിൽ നാടകശാല സദ്യ ചടങ്ങായി നടത്തിയത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഭക്തരെ പങ്കെടുപ്പിക്കാതെ നാടകശാല സദ്യ നടത്തിയത്. രാവിലെ 11 ഓടെ തന്നെ ഇതിനായുള്ള ചടങ്ങുകൾ ആരംഭിച്ചു. സദ്യയൊരുക്കിയ നാലുപറ രാജേഷ് വലിയ പപ്പടം നാടകശാലയുടെ പടിഞ്ഞാറെ മൂലയിൽ തൂക്കിയതോടെ ചടങ്ങുകൾക്ക് തുടക്കമായി.

കുര്‍ബാനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണം; സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും കെസിബിസി

പിന്നീട് 40 ഓളം ഇലയിൽ നാൽപ്പതിലധികം വിഭവങ്ങൾ വിളമ്പിയ ശേഷം ക്ഷേത്ര ജീവനക്കാരെയും പാട്ടുകാരെയും പാസ് നൽകി അകത്തു പ്രവേശിപ്പിച്ചു. ഭക്തർക്ക് നാടകശാലയിൽ പ്രവേശനം ഇല്ലായിരുന്നുവെങ്കിലും ചടങ്ങ് ദർശിക്കാൻ ക്ഷേത്ര പരിസരത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ദേവസ്വം ഡപ്യൂട്ടി കമ്മീഷണർ ജി ബൈജു ആദ്യ ഇലയിൽ ചോറ് വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. പിന്നീട് സദ്യയിൽ പങ്കെടുത്തവർ പാട്ടുപാടി പുത്തൻകുളം വരെ പോയി. മടങ്ങിയെത്തിയ സംഘത്തെ അമ്പലപ്പുഴ സി ഐ. ടി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പഴക്കുലയും പണക്കിഴിയും നൽകി സ്വീകരിച്ചു.

കൊവിഡ് 19: ഇറ്റലിയിലെ ജയിലില്‍ കലാപം, ആറ് മരണം; ഒറ്റയ്ക്ക് കുര്‍ബാനയര്‍പ്പിച്ച് മാര്‍പ്പാപ്പ

ഇതിന് ശേഷം ദേവസ്വം ബോർഡ് അധികൃതരും ഇതേ രീതിയിൽ സംഘത്തെ സ്വീകരിച്ചു. സദ്യയുടെ പങ്ക് ഭക്തർക്ക് നൽകരുതെന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദേശവും ഉണ്ടായിരുന്നു. ചടങ്ങിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്നത് ഒഴിവാക്കാൻ വൻ പോലീസ് സന്നാഹവും ക്ഷേത്രത്തിലുണ്ടായിരുന്നു. മുഖാവരണം ധരിച്ചാണ് ഭൂരിഭാഗം ഭക്തരും ചടങ്ങ് ദർശിക്കാനെത്തിയത്. നാളെ നടക്കുന്ന ആറാട്ടും ചടങ്ങായി മാത്രമാണ് നടത്തുക. ഒരു ആനയെ പങ്കെടുപ്പിച്ചു മാത്രമായിരിക്കും ആറാട്ട് നടത്തുകയെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios