Asianet News MalayalamAsianet News Malayalam

വാക്സീൻ സ്റ്റോക്കില്ല, തൃശ്ശൂരിൽ കൊവിഡ് വാക്സീനേഷൻ നിർത്തിവെച്ചു

വാക്‌സീന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സീന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

covid vaccination stoped in thrissur
Author
Thrissur Medical College Hospital, First Published Jun 11, 2021, 10:08 PM IST

തൃശ്ശൂർ: തൃശ്ശൂരിൽ കൊവിഡ് വാക്സീനേഷൻ നിർത്തിവെച്ചു. വാക്‌സീന്‍ സ്റ്റോക്ക് അവസാനിച്ചതിനാല്‍ നാളെ മുതല്‍ ജില്ലയില്‍ വാക്‌സീന്‍ ലഭ്യമാകുന്നത് വരെ വാക്‌സിനേഷനുണ്ടാകില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വാക്‌സീന്‍ വരുന്ന മുറയ്ക്ക് റീ-ഷെഡ്യൂള്‍ ചെയ്ത് ലഭ്യമാക്കുന്നതാണെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

തൃശ്ശൂരിൽ ഇന്ന് 1291 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1222 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  10,129 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 91 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 2,51,549 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 1275 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 08 ആള്‍ക്കും, 02 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, കൂടാതെ ഉറവിടം അറിയാത്ത 06 ആള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios