സിപിഐ അംഗം തെരഞ്ഞെടുപ്പ് ധാരണപ്രകാരം സ്ഥാനം രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്

കൊല്ലം: ചാത്തന്നൂർ ചിറക്കര പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. എൽഡിഎഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ തെരഞ്ഞെടുപ്പ് ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനമാറ്റത്തിനിടെയാണ് നാടകീയ സംഭവങ്ങൾ. സിപിഎം അഗങ്ങളായിരുന്ന സജിലയും സുചിത്രയും കൂറുമാറി കോൺഗ്രസിന് വോട്ട് ചെയ്യുകയായിരുന്നു. അഞ്ച് അംഗങ്ങളാണ് പഞ്ചായത്തിൽ സിപിഎമ്മിന് ഉണ്ടായിരുന്നത്. ഇതോടെ അംഗബലം മൂന്നായി. കോൺഗ്രസിന്റെ സജില പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ അംഗമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. രണ്ടര വർഷം പൂർത്തിയാക്കി ഇവർ തെരഞ്ഞെടുപ്പ് ധാരണ പ്രകാരം രാജിവച്ചു. തന്നെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കിയില്ലെന്നതാണ് സജിലയുടെ കൂറുമാറ്റത്തിന് കാരണം.