പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അവിശ്വാസ നോട്ടീസ് നല്‍കിയ മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങളോട്  പാർട്ടി വിശദീകരണം തേടും

ആലപ്പുഴ: കുട്ടനാട്ടിൽ സിപിഎമ്മിൽ തർക്കം രൂക്ഷം. സിപിഎം ഭരിക്കുന്ന രാമങ്കരി പഞ്ചായത്തിൽ പ്രസി‍ഡന്‍റിനെതിരെ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് അവിശ്വാസ നോട്ടീസ് നല്‍കിയ മൂന്ന് സിപിഎം പഞ്ചായത്ത് അംഗങ്ങളോട് പാർട്ടി വിശദീകരണം തേടും. രാവിലെ ചേര്‍ന്ന സിപിഎം കുട്ടനാട് ഏരിയ കമ്മിറ്റിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. പാർട്ടി അറിഞ്ഞിട്ടല്ല ഇവർ അവിശ്വസ നോട്ടീസ് നൽകിയതെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ്; 3 സീറ്റിൽ ജയസാധ്യത, തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പെന്ന് സിപിഐ എക്സിക്യൂട്ടീവ്

വിഭാഗീയതയെ തുടർന്ന് സിപിഎമ്മുമായി അകന്ന രാജേന്ദ്ര കുമാറാണ് പഞ്ചായത്ത് പ്രസിഡന്റ്‌. കുട്ടനാട് മേഖലയിൽ നിന്ന് കഴിഞ്ഞ വർഷം മുന്നൂറോളം പ്രവർത്തകർ സിപിഎമ്മിൽ നിന്ന് സിപിഐയിലേക്ക് മാറിയിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് രാജേന്ദ്ര കുമാറായിരുന്നു. കൂറുമാറ്റ നിരോധ നിയമത്തെ ഭയന്ന് രാജേന്ദ്രകുമാറും ഇദ്ദേഹത്തെ പിന്തുണക്കുന്ന 4 പഞ്ചായത്ത് അംഗങ്ങളും സിപിഐയിൽ ചേരാതെ സിപിഎമ്മുമായി അകന്നു നില്‍ക്കുകയാണ്.

YouTube video player