വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്

കോഴിക്കോട് നാദാപുരത്ത് റോഡിൽ ഫാൻസി കളർ പുക പടർത്തി കാറിൽ യുവാക്കള്‍ സാഹസിക യാത്ര നടത്തിയ സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്തു. കാര്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്.വിവാഹ സംഘത്തിലുണ്ടായിരുന്ന രണ്ടു കാറുകളിലെ യാത്രക്കാരായിരുന്നു വർണ പുക പടർത്തി അപകട യാത്ര നടത്തിയത്. ഒരു കാർ പൊലിസ് കസ്റ്റഡിയിൽ എടുത്തു. വേഗതയിലും അശ്രദ്ധമായും മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന വിധം വാഹനം ഓടിച്ചതിനുമാണ് കേസെടുത്തത്.

ഞായറാഴ്ചയായിരുന്നു സംഭവം. റോഡിൽ കാഴ്ച മറക്കുന്ന തരത്തിലായിരുന്നു ഇവർ പുക പടർത്തിയത്. പിന്നിലെ വാഹനങ്ങൾക്ക് സൈഡ് നൽകാതെയായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാവുകയായിരുന്നു. പിന്നിൽ സഞ്ചരിച്ച വാഹനങ്ങളിലെ ആളുകൾ ദൃശ്യം പകർത്തുകയായിരുന്നു. കാറിൽ നിന്നും വിവിധ നിറങ്ങളിലുള്ള പുക ഉയരുന്നതും അത് യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് നടപടിയെടുത്തത്.

അമിത വേ​ഗതയിലെത്തിയ ട്രക്ക് കാറിന് പിന്നിലിടിച്ചു, അമേരിക്കയിൽ നാല് ഇന്ത്യൻ യുവാക്കൾക്ക് ദാരുണാന്ത്യം

Asianet News Live | Malayalam News | PV Anwar | Nivin Pauly | Hema Committee |ഏഷ്യാനെറ്റ് ന്യൂസ്