വേളം പൂമുഖം അങ്ങാടിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തീക്കുനി ജീലാനിനഗറിലെ തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ സഹദ് (20) ആണ് മരിച്ചത്
കോഴിക്കോട്: വേളം പൂമുഖം അങ്ങാടിയിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിത്സയിലായിരുന്ന ദർസ് വിദ്യാർത്ഥി മരിച്ചു. തീക്കുനി ജീലാനിനഗറിലെ തലത്തൂർ കുഞ്ഞമ്മദിന്റെ മകൻ സഹദ് (20) ആണ് മരിച്ചത്. വില്യാപ്പള്ളി മഹ്ദത്തുൽ ജലാലിയയ്യി ൽ ആറാം വർഷ വിദ്യാർഥിയായ സഹദ് വ്യാഴാഴ്ച ഉച്ചക്ക് കാക്കുനിയിലെ ഒരു വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം.
തീക്കുനി ഭാഗത്തുനിന്ന് വാഴക്കുല കയറ്റിവരുകയായിരുന്ന വാൻ അമിത വേഗത്തിലായിരുന്നെന്നും ഇതര സം സ്ഥാനക്കാരനായ ഡ്രൈവർ മദ്യപിച്ചിരുന്നെന്നുമാണ് നാട്ടുകാർ ആരോപിച്ചു. കുറ്റ്യാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ പിൻസീറ്റി ലായിരുന്ന അധ്യാപകൻ കരുവാരക്കുണ്ട് സ്വദേശി മുഹമ്മദലി റഹ്മാനി റോഡിൽ തെറിച്ചു വീണെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. കുറ്റ്യാടി ഗവ.ആശുപത്രിയിൽ ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ട ത്തിന് ശേഷം ബന്ധുക്കൾ വിട്ടുകൊടുത്തു.
Read more:ടി സിദ്ധിഖ് എംഎല്‍എയുടെ, തെറ്റായ ദിശയില്‍ വന്ന വാഹനം അപകടത്തില്‍പെട്ടു
ഗാര്‍ഹിക പീഡനമെന്ന് ഭാര്യയുടെ പരാതി, വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ഭര്‍ത്താവ് വിമാനത്താവളത്തിൽ പിടിയിൽ
കോഴിക്കോട്: ശാരീരികമായു മാനസ്സികമായും പീഡിപ്പിച്ചുവെന്ന ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയിൽ ഭര്‍ത്താവ് പിടിയിൽ. ഭാര്യ നൽകിയ ഗാര്‍ഹിക പീഡന പരാതിയിൽ കേസെടുത്തെന്ന് അറിഞ്ഞ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തിൽ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ താമസിക്കും ചുണ്ടക്കുന്ന് മാളിയേക്കൽ ഡാനിഷിനെയാണ് സി.ഐ.എസ്.എഫും മീനങ്ങാടി പൊലീസും ചേർന്ന് കരിപ്പൂർ എയർപോർട്ടിൽ വെച്ച് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതത്.
സ്വന്തം വീട്ടിൽ വെച്ച് ഭാര്യയെ അതിക്രൂരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്തിരിക്കെയാണ് ഇയാൾ ഒമാനിലേക്ക് കടക്കാൻ ശ്രമിച്ചത്. മീനങ്ങാടി സ്വദേശിനിയായ ഭാര്യയുടെ പരാതിയിൽ സ്ത്രീ പീഡനം, ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങളിലെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ ഭർത്താവിൻ്റെ മാതാവ് രണ്ടാം പ്രതിയും, പിതാവ് മൂന്നാം പ്രതിയുമാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത ഡാനിഷിനെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
