ഒറ്റക്ക് താമസിക്കുന്ന യുവാവിന്റെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍
കുറ്റിപ്പാല രാജീവ് കോളനിക്ക് സമീപം താമസിക്കുന്ന റാഹത് അന്‍വറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട്: ഒറ്റക്ക് താമസിക്കുന്ന യുവാവിന്റെ മൃതദേഹം വീട്ടില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മുക്കം കുറ്റിപ്പാല രാജീവ് കോളനിക്ക് സമീപം താമസിക്കുന്ന റാഹത് അന്‍വറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് അന്‍വറിന്റെ മൃതദേഹം കണ്ടത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു അന്‍വര്‍. മൃതദേഹത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. മുക്കം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം