അസി. കമാൻഡന്‍റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പൊലീസുകാരൻ അനു ആൻ്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്
തിരുവനന്തപുരം:ലൈംഗികാതിക്രമ കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട അസിസ്റ്റന്‍റ് കമാൻഡന്‍റിനും പൊലീസുകാരനും സസ്പെൻഷൻ. സഹപ്രവർത്തകയെ പീഡിപ്പിച്ച പ്രതിയായ പൊലീസുകാരനിൽ നിന്നാണ് കേസൊതുക്കാൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്. അസി. കമാൻഡന്‍റ് സ്റ്റാർമോൻ പിള്ള, സൈബർ ഓപ്പറേഷനിലെ പൊലീസുകാരൻ അനു ആൻ്റണി എന്നിവരെയാണ് സർക്കാർ സസ്പെൻഡ് ചെയ്തത്. പീഡനകേസിൽ പ്രതിയായ പൊലീസുകാരൻ വിൽഫ്രഡ് ഫ്രാൻസിസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പെൺകുട്ടിയുടെ ലോക്കൽ ഗാർഡിയൻ കൂടിയാണ് നിലവൽ നടപടി നേരിട്ട അസി.കമാണ്ടൻ് സ്റ്റാർമോൻപിള്ള.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


