മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നു, നടപടി കോർപ്പറേഷന്റെ നേതൃത്വത്തിൽ
താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ നിർമാണത്തിനായി ഒഴിപ്പിക്കുന്ന വ്യാപാരികളാണ് റോഡരികിൽ കടമുറികൾ നിർമിച്ചത്.

കോഴിക്കോട് : കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി. കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തിലാണ് രാവിലെ മുതൽ പൊളിച്ചുനീക്കൽ നടപടികളാരംഭിച്ചത്. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ നിർമാണത്തിനായി ഒഴിപ്പിച്ച വ്യാപാരികളാണ് റോഡരികിൽ കടമുറികൾ നിർമിച്ചത്. മൂന്ന് കടമുറികളാണുണ്ടായിരുന്നത്. ഇത് മൂന്നും പൊളിച്ച് നീക്കി.