സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു, സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു, ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 

കൊല്ലം : കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ചു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു, സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു, ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. 

ബഹളവും അതിക്രമവും, ആശുപത്രിയിൽ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയിൽ കണ്ടത് അടിവസ്ത്രത്തിൽ കഞ്ചാവ്

YouTube video player