വേങ്ങര: ഓടുന്ന വാഹനത്തില്‍ ഡ്രൈവറും ജീവനക്കാരനും തമ്മില്‍ കയ്യാങ്കളി. നിയന്ത്രണം വിട്ട് വാഹനം കടയിലേക്ക് ഇടിച്ച് കയറി. വേങ്ങര കണ്ണമംഗലം എരണിപ്പടിയിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഓടുന്ന ഒമ്നിയില്‍ വച്ച് ഡ്രൈവറും സെയില്‍സ്മാനും തമ്മിലുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. പള്ളിയാളി ഉമ്മറിന്റെ കടയിലേക്കാണ് ഒമ്‌നി വാൻ  ഇടിച്ചു കയറിയത്. കടയുടെ ചുമരും തട്ടുകളും സാധന  സാമഗ്രികളും ഇടിച്ചു തകർത്താണ് വാഹനം നിന്നത്. കടയിൽ സാധനമെടുക്കാൻ നിന്നിരുന്ന ജീവനക്കാരൻ നിയന്ത്രണം വിട്ട വാൻ വരുന്നത് കണ്ട് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിയത്.
 

അപകടത്തിൽപ്പെട്ട പൊലീസുകാരനെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ഓട്ടോയും അപകടത്തിൽപ്പെട്ടു

ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

റോഡില്‍ നിന്നും മാറിയില്ല, വിദ്യാർത്ഥിയുടെ കാലിൽ മനപ്പൂര്‍വ്വം കാർ കയറ്റി

സ്‌കൂൾ ബസിൽനിന്ന് തെറിച്ചു വീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ