Asianet News MalayalamAsianet News Malayalam

ടിപ്പര്‍ ലോറിയുടെ ക്യാരിയര്‍ വൈദ്യുതി ലൈനില്‍ കുടുങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. 

driver died due to electric shock
Author
Mananthavady, First Published Aug 4, 2022, 2:30 PM IST

മാനന്തവാടി (വയനാട്) : ടിപ്പർ ലോറിയുടെ ക്യാരിയർ വൈദ്യുത ലൈനിൽ കുടുങ്ങി ഡ്രൈവർ ഷോക്കേറ്റ് മരിച്ചു. തൊണ്ടര്‍നാട് വാളാംതോട് ക്രഷറിലാണ് വൈദ്യുതി ആഘാതമേറ്റ് ടിപ്പര്‍ ലോറി ഡ്രൈവര്‍ മരിച്ചത്. കോഴിക്കോട് മാവൂര്‍ കുറ്റിക്കടവ് നാലു കണ്ടത്തില്‍ ജബ്ബാര്‍ (41) ആണ് മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. ബോഡിക്കുള്ളിലുണ്ടായിരുന്ന വെള്ളം ഒഴുക്കി കളയാന്‍ ക്യാരിയര്‍ പൊക്കുന്നതിനിടെ ഇലക്ട്രിക് ലൈനില്‍ കുടുങ്ങി. തുടര്‍ന്ന് താഴെയിറങ്ങി ഡോര്‍ അടയ്ക്കാന്‍ ശ്രമിക്കുന്ന ജബ്ബാറിന് വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു വരികയാണ്.

മദ്യലഹരിയിൽ അപകടം, ആംബുലൻസിൽ ആശുപത്രിയിലേക്ക്, പരിചരിച്ച ജീവനക്കാരിയെ മർദ്ദിച്ച് രോഗി രക്ഷപ്പെട്ടു

തിരുവനന്തപുരം: മദ്യപിച്ച് വാഹനാപകടത്തിൽ പരിക്ക് പറ്റിയ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയ കനിവ് 108 ആംബുലൻസ് വനിതാ ജീവനക്കാരിക്ക് നേരെ രോഗിയുടെ ആക്രമണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45നാണ് വെഞ്ഞാറമൂട് വേളാവൂരിന് സമീപം വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയതായുള്ള സന്ദേശം കനിവ് 108 ആംബുലൻസ് കൺട്രോൾ റൂമിൽ ലഭിക്കുന്നത്.

 തുടർന്ന് കന്യാകുളങ്ങര സർക്കാർ ആശുപത്രി കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന കനിവ് 108 ആംബുലൻസ് സംഭവ സ്ഥലത്തെത്തി.  എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമലാദേവി നടത്തിയ പരിശോധനയിൽ അപകടത്തിൽപെട്ട വ്യക്തി മദ്യപിച്ചിട്ടുള്ളതായും ഇയാൾക്ക് പരിക്ക് ഉള്ളതായും മനസിലാക്കി ഉടൻ തന്നെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുകയായിരുന്നു. 

എന്നാൽ ഇദ്ദേഹം ആംബുലൻസിനുള്ളിൽ വെച്ച് അക്രമാസക്തനാകുകയും ഇയാൾക്ക് പ്രഥമ ശുശ്രൂഷ നൽകുകയുമായിരുന്നു എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ അമലാദേവിയെ മർദ്ദിക്കുകയുമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച രോഗി ആംബുലൻസിന്റെ സ്‌ട്രെച്ചർ തകർക്കുകയും ചെയ്തു. ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇവർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.

Read More : ചേറ്റുവ ബോട്ട് അപകടം: കണ്ടെത്തിയ മൃതദേഹങ്ങൾ വീണ്ടും ഒഴുക്കിൽപെട്ടു, കടലിൽ തിരച്ചിൽ തുടരുന്നു

Follow Us:
Download App:
  • android
  • ios