പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇട്ടില്ല. കേസെടുക്കാത്തത് പാര്‍ട്ടി സ്വാധീനം കൊണ്ടാണെന്ന് അല്‍ത്താഫ് പറഞ്ഞു.
കണ്ണൂര്‍: വീട്ടിലേക്കുള്ള വഴിയിലിരുന്നുള്ള ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് ക്രൂരമായി ആക്രമിച്ചെന്ന് യുവാവിന്‍റെ പരാതി. കണ്ണൂര്‍ പന്നേംപാറ സ്വദേശി അല്‍ത്താഫാണ് പരാതിക്കാരന്‍. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് തന്നെ ക്രൂരമായി ആക്രമിച്ചെന്നാണ് യുവാവിന്‍റെ പരാതിയിലുള്ളത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. പന്നേംപാറ കിസാൻ റോഡിൽ താമസിക്കുന്ന അൽത്താഫ് ബൈക്കിൽ വീട്ടിലേക്ക് പോകവെ ഇടവഴിയിലിരുന്ന് മദ്യപിക്കുന്ന സംഘം തടഞ്ഞു. ചോദ്യം ചെയതപ്പോൾ ക്രൂരമായി ആക്രമിച്ചു.
മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കണ്ണിന് നേരെ കുത്തുകയായിരുന്നു. പരാതി നല്‍കി രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ ഇട്ടില്ല. കേസെടുക്കാത്തത് പാര്‍ട്ടി സ്വാധീനം കൊണ്ടാണെന്ന് അല്‍ത്താഫ് പറഞ്ഞു. പ്രണോഷ്, റിഷിത്ത്, അശ്വന്ത്, അശ്വിന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അക്രമികളില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മകനുമുണ്ട്. അതേസമയം പരാതി പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
