ഉത്സവ വിളക്ക് എഴുന്നള്ളപ്പിനിടെ ഇതേ ആനയും മറ്റൊരു ആനയും കൊമ്പ് കോർത്തിരുന്നു.

തൃശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടി. ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം നടന്നത്. ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളിപ്പിനായി മാറ്റി നിർത്തിയിരുന്ന അമ്പാടി മഹാദേവൻ എന്ന ആനയാണ് ഇടഞ്ഞത്. ഓടിയ ആനയെ പാപ്പാൻമാർ പിൻതുടർന്ന് പിടികൂടി തളച്ചു.

ഉത്സവ വിളക്ക് എഴുന്നള്ളപ്പിനിടെ ഇതേ ആനയും മറ്റൊരു ആനയും കൊമ്പ് കോർത്തിരുന്നു. ആനയെ എഴുന്നള്ളിപ്പിക്കാൻ അനുവദിച്ചത് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണെന്ന് ആരോപണമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം