ബത്തേരിയില്‍ തട്ടുകട നടത്തുന്ന ജിജോ കടയിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.
സുല്‍ത്താന്‍ബത്തേരി: കൊളഗപ്പാറയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണന്ത്യം. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരംകുന്ന് വീട്ടില്‍ ജിജോ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ബത്തേരിയില്‍ തട്ടുകട നടത്തുന്ന ജിജോ കടയിലേക്ക് പോകുന്നതിനിടെ എതിരെ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ജിജോ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‌കാരം മുണ്ടക്കറ്റി ലൂദറന്റ് പള്ളി സെമിത്തേരിയില്‍ നടക്കും. ഭാസി-സുശീല ദമ്പതികളുടെ മകനാണ് ജിജോ. ഷിജോ, ഷില്ലി എന്നിവര്‍ സഹോദരങ്ങൾ.
കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയില്‍ കൊളഗപ്പാറ, ബീനാച്ചി ദൊട്ടപ്പന്‍കുളം ഭാഗങ്ങള്‍ സ്ഥിരം അപകടമേഖലയാണ്. 2018 ജനുവരിയില്‍ കൊളഗപ്പാറക്കടുത്ത ബീനാച്ചിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചിരുന്നു. ബീനാച്ചി പൂതിക്കാട് പാറക്കല്‍ ഇബ്രാഹിം ബാദുഷ (24) ആണ് അന്ന് മരിച്ചത്. രാത്രിയായിരുന്നു ഈ അപകടവും. ബീനാച്ചി പൂതിക്കാട് ജങ്ഷനിലുണ്ടായ അപകടത്തില്‍ ബൈക്ക് കത്തിനശിച്ചിരുന്നു. ദൊട്ടപ്പന്‍കുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാദുഷ ഓടിച്ചിരുന്ന ബൈക്ക് പൂതിക്കാട് ജങ്ഷനില്‍ എതിരെ വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിലേറ്റ പരിക്കിന് പുറമെ ബൈക്ക് കത്തിയതിനെ തുടര്‍ന്ന് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദൊട്ടപ്പന്‍കുളത്ത് യൂസ്ഡ് വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു ഇബ്രാഹിം ബാദുഷ.
പോക്സോ കേസിൽ അറസ്റ്റിലായ 72കാരൻ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
